ഗുവാഹത്തി: ആസാമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം. രണ്ട് ഭൂചലനങ്ങളാണ് നടന്നത്. രാവിലെ 9.17നും 9.21നുമാണ് ഭൂചലം അനുഭവപ്പെട്ടത്. ആസാമിലെ ബർപേട്ട് ജില്ലയിലാണ് റിക്ടർ സ്കെയിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം നടന്നത്.
ആസാമിനു പുറമെ മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാൻഡ് മണിപ്പൂർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: