ജന്മഭൂമി കൊല്ലം എഡിഷൻ 27ന് രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Tuesday 25 September 2018 12:10 pm IST

കൊല്ലം: ജന്മഭൂമി കൊല്ലം എഡിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 27ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന്‌കൊല്ലം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിലാണ് ജന്മഭൂമിയുടെ എട്ടാമത് എഡിഷന് തുടക്കം കുറിക്കുന്നത്.

 ചടങ്ങില്‍ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, സുരേഷ്‌ഗോപി, എംഎല്‍എമാരായ ഒ. രാജഗോപാല്‍, എം.മുകേഷ്, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു എന്നിവര്‍ ആശംസകള്‍ നേരും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ ഉപഹാരം സമര്‍പ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ചമോലില്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. മുരളീധരന്‍ നന്ദിയും പറയും.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, സ്വാഗതസംഘം വര്‍ക്കിംഗ്‌ചെയര്‍മാന്‍ സി.കെ. ചന്ദ്രബാബു, ബിജെപി ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ് എന്നിവര്‍ സന്നിഹിതരായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.