കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി കുട്ടി ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി കുട്ടി അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.
കേസന്വേഷണത്തില്‍ നിര്‍ണായകമാകുന്ന റിപ്പോര്‍ട്ടാണിത്. അതിനിടെ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലക്ക് കുറവിലങ്ങാട് പോലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്.
അറസ്റ്റിലായതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാനാണ് സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: