ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷചടങ്ങില്‍ സിഖ് തലപ്പാവ് ധരിച്ച് പരേഡില്‍ പങ്കെടുത്ത് ചരിത്രത്തിലിടം നേടിയ ബ്രിട്ടീഷ് സേനയിലെ സിഖുകാരനായ സൈനികനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കേസെടുത്തു. ഛരണ്‍പ്രീത് സിംഗിനെതിരേയാണ് കേസെടുത്തത്. ഛരണ്‍പ്രീത് കൊക്കെയിന്‍ ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.
തന്റെ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് ക്യാംപില്‍ ഛരണ്‍പ്രീത് തന്നെ പറയുമായിരുന്നു. മയക്കുമരുന്നുപയോഗം പിടിക്കപ്പെട്ടാല്‍ അതിനര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ചെയ്തു. കൊക്കൈല് ക്ലാസ് എ വിഭാഗത്തില്‍ പെടുന്നതു കൊണ്ട് ചരണിന് ഉദ്യോഗം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ജൂണില്‍ എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനാഘോഷ ചടങ്ങിന്റെ ഭാഗമായുള്ള പരേഡിലാണ് ഛരണ്‍പ്രീത് ടര്ബന് ധരിച്ച് പങ്കെടുത്തത്. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ ടര്ബന് ധരിച്ച് പരേഡില്‍ പങ്കെടുത്തത് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. നിറപ്പകിട്ടാര്‍ന്ന യൂണിഫോമും പഞ്ഞികൊണ്ടുള്ള തലപ്പാവുംകൊണ്ട് ആകര്‍ഷണീയമായ വേഷമാണ് കോള്‍ഡ്സ്ട്രീം ഗാര്‍ഡുമാരുടേത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്ഥമായി ടര്ബന് ധരിച്ച് പങ്കെടുക്കാന്‍ ഛരണ്പ്രീതിന് അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: