ന്യൂദൽഹി: പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച മാലിദ്വീപിലെ മുതിർന്ന പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു. സോലിഹിന്റെ നേതൃത്വത്തിൽ മാലിദ്വീപിൽ മികച്ച ജനാധിപത്യം, സമാധാനം, അഭിവൃദ്ധി എന്നിവ നേടിയെടുക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് നന്ദി അറിയിക്കാനും സോലിഹ് മറന്നില്ല. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: