കോഴിക്കോട്: രാജ്യത്തെ അമ്പത് കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമി ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയോടു കേരളം മുഖംതിരിച്ചുനില്ക്കുന്നതു സാധാരണക്കാരോടുള്ള ക്രൂരതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.
ആരോഗ്യരംഗത്ത് ഇത്രയും ഗുണപ്പെടുന്ന മറ്റൊരു പദ്ധതിയും കേരളത്തിലില്ല.പദ്ധതി നടപ്പായാല്‍ ബിജെപിക്കു രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ചിന്തയാണു സംസ്ഥാന സര്‍ക്കാരിനെ ഈ നിലപാടിലേക്കു നയിക്കുന്നത്.
പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പദ്ധതി വേണ്ടെന്നുവച്ചു രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ നിലപാടു മാറ്റിയില്ലെങ്കില്‍ ബിജെപി സമരത്തിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: