മയ്യഴി: പുതുച്ചേരി നിയമസഭയില്‍ മാഹിയുടെ ജനപ്രതിനിധിയായി കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുന്‍മന്ത്രി ഇ.വല്‍സരാജിന്റെ സ്മരണക്കായി നര്‍മ്മിച്ച ഇ.വല്‍സരാജ് സില്‍വര്‍ ജൂബിലി ഹാള്‍ 29 ന് രാവിലെ 10.30 ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. മാഹി സെന്റ് തെരേസാ ദേവാലയത്തിന് മുന്‍വശത്താണ് 2.21 കോടി രൂപ ചെലവില്‍ ടൗണ്‍ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 32 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലുമാണ് ടൗണ്‍ ഹാള്‍ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ സ്റ്റേജും ഗ്രീന്റൂം സൗകര്യവുമുണ്ട്. എയര്‍ക്കണ്ടീഷന്‍ ചെയ്ത ഹാളില്‍ എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്.
കലാ സാംസ്കാരിക പരിപാടികള്‍ക്കും വിവാഹം നടത്തുന്നതിനും ടൗണ്‍ഹാള്‍ അനുവദിക്കും. ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ വി.വൈദ്യലിംഗവും പൊതുമരാമത്ത് മന്ത്രി എ.നമശിവായവും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: