കണ്ണൂര്‍: പഠന വൈകല്യ ബോധവല്ക്കരണമാസാചരണത്തിന്റെ ഭാഗമായി പഠനവൈകല്യങ്ങള്‍ ലക്ഷണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. പഠനവൈകല്യം സംശയിക്കിപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളെ ഉദ്ദേശിച്ചാണ് സെമിനാര്‍. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ഒക്ടോബര്‍ 2ന് രാവിലെ 10 മുതല്‍ 12 വരെയാണ് പരിപാടി. എംപവര്‍ ലൈഫ് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സെമിനാര്‍ ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഭാസി സുകുമാരന്‍ നയിക്കും. വിവിധ കാരണങ്ങളാല്‍ പഠന വൈകല്യം കുട്ടികള്‍ക്കിടിയില്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍മാസം ഇതിന്റെ ബോധവല്‍ക്കരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. പഠനവൈകല്യം നേരിടുന്ന കുട്ടികള്‍ക്കായുള്ള ആധുനിക പഠനരീതികള്‍, അവരോട് പുലര്‍ത്തേണ്ട സമീപനങ്ങള്‍ എന്നിവ സെമിനാര്‍ ചര്‍ച്ച ചെയ്യും. സൗജന്യ രജിസ്ട്രേഷന് 85476 05100, 8547730900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: