ചെറുപുഴ: ചെറുപുഴ ഗ്രീന്‍പാര്‍ക്ക് ഹോട്ടലിന് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഒരുമാസമായി കെഎല്‍ 13 കെ 2384 യമഹ ലിബറോ ബൈക്ക് ഉടമസ്ഥനില്ലാതെ ഇവിടെ കിടക്കുന്നു. ഒരുമാസത്തിലേറെയായി ബൈക്ക് ഇവിടെ കിടക്കുന്നുവെങ്കിലും ആരെങ്കിലും രാവിലെ കൊണ്ടുവന്ന് വെച്ചതിനുശേഷം വൈകുന്നേരം എടുക്കുന്നതായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബൈക്കിന്റെ ടയറിന് സമീപത്ത് പുല്ലും വള്ളിയും വളരാന്‍ തുടങ്ങിയപ്പോഴാണ് ബൈക്ക് ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കപ്പെട്ടത്. ഹോട്ടല്‍ ഉടമ ചെറുപുഴ പോലീസില്‍ വിവരമറിയിച്ചിരിക്കുകയാണ്. മദ്യമോ മയക്കുമരുന്നോ കടത്താന്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: