ഹൈബ്രിഡ് പച്ചക്കറി കൃഷി വിളവെടുത്തു

Tuesday 25 September 2018 5:11 pm IST

 

ചെറുപുഴ: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളില്‍ നടപ്പാക്കിയ ഹൈബ്രീഡ് പച്ചക്കറി കൃഷി വിളവെടുത്തു. മീന്തുള്ളിയിലെ അമ്പാട്ട് ഏലിയാസിന്റെ രണ്ടര ഏക്കര്‍ കൃഷിയിടത്തിലാണ് വിവിധയിനം പച്ചക്കറികള്‍ വന്‍തോതില്‍ കൃഷി ചെയ്തത്. ടെലിവിഷന്‍ റിയാലിറ്റി ഷോ താരം പി.എ.ഭാഗ്യലക്ഷ്മി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു. കൃഷി ഓഫിസര്‍ കെ. ജയരാജന്‍ നായര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഡെന്നി കാവാലം, ഷാന്റി കലാധരന്‍, പഞ്ചായത്തംഗം മനോജ് വടക്കേല്‍, ജോളി അലക്‌സ്, ആര്‍. ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി കര്‍ഷകരും നാട്ടുകാരും വിളവെടുപ്പില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.