ഇരിട്ടി: ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഇരിട്ടി എംജി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്തു. എംജി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.മീര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.കെ.ഷാജ് മുഖ്യഭാഷണം നടത്തി.
ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് വിഷയാവതരണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എ. ജയസാഗര്‍, ഇരിട്ടി താലൂക്ക് ആശുപത്രി പിഎച്ച്എന്എസ് പി.വി.സുശീല, ഇരിട്ടി താലൂക്ക് ആശുപത്രി പിആര്‍ഒ മിനി വേങ്ങക്കുന്നേല്‍ ജെഎച്ച്ഐ രാജേഷ് വി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷണല്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്രവൈസര്‍ യു.എം.മാധവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: