കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ഇപിഎസി യുടെ ആഭിമുഖ്യത്തില്‍ പിഎഫ് പെന്‍ഷന്‍കാര്‍ 27ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. അശാസ്ത്രീയമായ പിഎഫ് പെന്ഷന് പുതുക്കി നിശ്ചയിക്കുക, പെന്‍ഷനോടൊപ്പം ക്ഷാമബത്ത നിശ്ചയിക്കുക, മിനിമം പെന്ഷന് ആറായിരം രൂപയായി നിശ്ചയിക്കുക, കമ്മ്യൂട്ട് ചെയ്ത പെന്‍ഷന്‍കാരുടെ ലോണ്‍ സംഖ്യ 23 വര്‍ഷമായി പിടിക്കുന്ന നടപടി നിര്‍ത്തലാക്കി ലോണ്‍ സംഖ്യ കഴിച്ച് ബാക്കിവരുന്ന സംഖ്യ ഗുഭോക്താവിന് തിരിച്ചുനല്‍കുക, ഫാമിലി ഇന്‍ഷൂറന്‍സ് പുനസ്ഥാപ്പിക്കുക, പിഎഫ് പെന്‍ഷന്‍കാരായ അറുപത് വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, കണ്ണൂര്‍ പിഎഫ് ഓഫീസ് മൂന്നാം നിലയില്‍നിന്നും ഒന്നാംനിലയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ. സംസ്ഥാന ചെയര്മാന് കൊറ്റിയാല്‍ കൃഷ്ണന്റെ അധ്യക്ഷതയില്‍ കെ.കെ.പൊന്നപ്പന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: