തലശ്ശേരി: പൊതുപ്രവര്‍ത്തകനും, ആംഗ്രി യങ്ങ്മെന് ഓഫ് മാഹി ജനറല്‍ സിക്രട്ടറിയുമായ എ.കെ.മുഹമ്മദ് തന്റെ ശേഖരത്തിലെ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ തലശ്ശേരി പ്രപ്പ് ഫോറത്തിന് കൈമാറി പ്രസിഡണ്ട് എന്‍.പ്രശാന്ത് ഏറ്റുവാങ്ങി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പുസ്തകം സൂക്ഷിച്ചു വെക്കാനാവാത്തതിനാലാണ് മഹമ്മൂദ്, ഷേക്ക്സ്പിയറിന്റെ അമൂല്യ ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ തൊട്ട് മലയാളം നോവലുകള്‍ വരെയുള്ള പുസ്തകങ്ങള്‍ കൈമാറിയത്. സജീവന് വടക്കുമ്പാട്, കെ.പി.ഷാനില്‍, പൊന്ന്യം കൃഷ്ണന്, പാലയാട് രവി, ചാലക്കര പുരുഷു, പി.ദിനേശന്, പി.പി.രേഷ്ന തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: