കണ്ണൂര്‍: നഗരത്തില്‍ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തു വിളമ്പുന്ന ഹോട്ടലുകളിലും കൂള്‍ബാറുകളിലും കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ പരിശോധന. ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ പഴയസ്റ്റാന്റിന് സമീപത്തെ അക്വാറിസ് ഹോട്ടലില്‍ നിന്ന് പഴകിയ പൊറോട്ടയും കറികളും പിടിച്ചെടുത്തു. എസ്.എന്‍ പാര്‍ക്കിലെ ഗൗരീശങ്കര്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ പാകംചെയ്ത പച്ചക്കറികളും ഹോട്ടല്‍ ബീച്ചില്‍ നിന്ന് ചിക്കന്‍ കറിയും ചപ്പാത്തിയും പിടികൂടി. സോന റസ്റ്റോറന്റില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറും ഫോര്‍ട് റോഡിലെ ബെസ്റ്റ് കൂള്‍ ബാറില്‍ നിന്ന് മൂന്ന് മാസം പഴക്കമുള്ള പാല് എന്നിവയും പിടികൂടി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികതര്‍ അറിയിച്ചു. നടപടിയെടുത്ത സ്ഥാപന ഉടമകളില്‍ നിന്ന് പിഴയീടാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ന്മാരായ ബോബീഷ്, ഹംസ, സജിനി എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: