പഴയങ്ങാടി: കഴിഞ്ഞ ആഴ്ച്ച ഗതാഗതത്തിന് തുറന്ന് കൊടുത്ത കെഎസ്ടിപി റോഡില്‍ താവം മേല്പാലത്തില് ബസും മോട്ടോര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. താവം പള്ളിക്കര സ്വദേശികളായ മാടക്കല്‍ ഹൗസില്‍ സൈനുള്‍ ആബിദ് (18) പപ്പെന് ഹൗസില്‍ റാമ്പിന് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 13 എഎം 2123 എന്ന സ്വകാര്യ ബസ്സും പള്ളിക്കരയില്‍ നിന്ന് പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കെഎല്‍ 13 എജെ 2518 എന്ന ബൈക്കും ഇന്നലെ രാവിലെ 8.30 ഓടെയാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാക്കളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാലത്തിന് നടുവിടെ എസ് ആകൃതിയിലുള്ള വളവിലാണ് അപകടമുണ്ടായത്. മേല്‍പ്പാല നിര്‍മാണത്തിലെ അശാസ്ത്രീയമായ നിര്‍മാണ രീതിയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: