കണ്ണൂര്‍: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്പാറ്റ്സ് അസ്സോസിയേഷന് (ഫോക്ക്) 13-ാമത് വാര്‍ഷികാഘോഷം നവംബര്‍ 16 ന് കുവൈത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ വെച്ച് ഫോക്ക് ഗോള്‍ഡന്‍ അവാര്‍ഡ് ജെമിനി ശങ്കരന് നല്‍കും. 25,000 രൂപയും കെ.കെ.ആര് വെങ്ങര രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കെ.കെ.ആര് വെങ്ങര, കെ.കെ.മാരാര്‍, ദിനകരന് കൊമ്പിലത്ത് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.ആര്. വെങ്ങര, ചന്ദ്രമോഹന് കണ്ണൂര്‍, ഐ.വി.ദിനേശ്, ദിനകരന് കൊമ്പിലാത്ത്, ബിജു ആന്റണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: