ന്യൂദല്‍ഹി: അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് നൂറു ഡോളറിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചേക്കും.
ഇറക്കുമതി കുറച്ച് കൈയിലുള്ള വലിയ ശേഖരം ഉപയോഗിക്കാനാണ് എണ്ണശുദ്ധീകരണ ശാലകള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ഒരു വീപ്പ അസംസ്കൃത എണ്ണയുടെ വില 80 ഡോളറാണ്. ഈ വര്‍ഷം അവസാനത്തോടെ ഇത് നൂറു ഡോളറില്‍ എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവും വന്‍ തോതില്‍ കൂടുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ.
സപ്തംബര്‍ 15 ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തീരുമാനിച്ചതായി ഐഒസി ചെയര്മാന് സഞ്ജീവ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: