തന്ത്രങ്ങള്‍ പഠിച്ചത് ധോണിയില്‍ നിന്ന്: കോഹ്‌ലി

Wednesday 26 September 2018 1:24 am IST

ന്യൂദല്‍ഹി: ക്യാപ്റ്റനെന്ന നിലയില്‍ തന്ത്രങ്ങള്‍ പഠിച്ചത് മുന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയില്‍ നിന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ധോണി നായക പദവി ഉപേക്ഷിച്ചപ്പോഴാണ് കോഹ്‌ലിയെ ക്യാപ്റ്റനായി ബിസിസിഐ നിശ്ചയിച്ചത്.

ധോണിക്കാലത്തെ പ്രതാപം ടീം ഇന്ത്യ കോഹ്‌ലിയിലൂടെ തുടര്‍ന്നപ്പോള്‍ വിജയങ്ങള്‍ തുടര്‍ക്കഥയായി. ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുടെ തന്ത്രങ്ങള്‍ തന്നെയാണെന്നാണ് കോഹ്‌ലി പറയുന്നത്. മൈതാനത്ത് താന്‍ നടപ്പാക്കുന്ന തന്ത്രങ്ങളിലധികവും പഠിച്ചത് 'തല'യില്‍ നിന്നാണെന്നാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. കളിയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് ഇഷ്ടപ്പെടുന്നു. അതിനാല്‍ നായകന്റെ തൊപ്പി വളരെയധികം ആസ്വദിക്കുന്നുണ്ട്.

ധോണിയില്‍ നിന്നാണ് നായകന്റെ പാഠങ്ങള്‍ അധികവും പഠിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വളരെയടുത്ത് ധോണിയെ നിരീക്ഷിക്കാറുണ്ട്. ടീമിലെ വൈസ് ക്യാപ്റ്റനാകുന്നതിന് മുന്‍പ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ധോണി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.