സാക്കിര്‍ നായിക്കിന്റെ അനുയായി പീഡനക്കേസില്‍ അറസ്റ്റില്‍

Wednesday 26 September 2018 12:43 pm IST

ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമലിനെ (സല്‍സ) യാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

സാക്കിര്‍ നായിക്കിന്റ പ്രഭാഷണം പ്രചരിപ്പിക്കുന്നതിനിടയാണ് ഇയാളെ അറസറ്റ് ചെയതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്‌സായി ജോലി നോക്കുന്ന പെണ്‍കുട്ടിയെയാണ് അമല്‍ പീഡിപ്പിച്ചത്. മൂന്നു മാസം മുന്‍പ് ലഭിച്ച പരാതിയില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കായി അന്വേഷണം നടന്നു വരികയായിരുന്നു.

ഒരു മാട്രിമോണി സൈറ്റില്‍ നിന്നാണ് പെണ്‍കുട്ടി ഇയാളുമായി പരിചയപ്പെട്ടത്.  പെണ്‍കുട്ടിയെ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും മറ്റും കേള്‍പ്പിക്കുമായിരുന്നു എന്നും മൊഴിയിലുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.