മോദിയെ വിമര്‍ശിച്ച പാക്ക് പ്രധാനമന്ത്രിക്ക് മറുപടിയുമായി കണ്ണാടി

Wednesday 26 September 2018 3:13 pm IST

ന്യൂദല്‍ഹി: മോദിയെ വിമര്‍ശിച്ച പാക്ക് പ്രധാനമന്ത്രിക്ക് മറുപടിയുമായി കണ്ണാടി അയച്ച് നല്‍കി ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിംഗ് ബഗ്ഗ. 'വലിയ ഓഫിസില്‍ ഇരിക്കുന്ന ചെറിയ ആള്‍' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തജിന്ദറുടെ നടപടി. മറ്റുള്ളവര്‍ ചെറുതാണെന്ന് പറയും മുമ്പ് മുഖം കാണാന്‍ ഇമ്രാന്‍ ഖാന് വേണ്ടി കണ്ണാടി ബുക്ക് ചെയ്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.  

ഈ മാസമാദ്യം പ്രധാനമന്ത്രിമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മോദിക്ക് വീക്ഷണമില്ലെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു മോദിയുടെ പേര് പരാമര്‍ശിക്കാതെയുള്ള വിമര്‍ശനം. കാശ്മിരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ ചര്‍ച്ച ഉപേക്ഷിച്ചത്. 

നേരത്തേ, ദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലേക്ക് ഷൂസ് അയച്ചു നല്‍കിയും ഇദ്ദേഹം പ്രതികരിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയൊക്കൊപ്പം എത്തിയ ഭാര്യയുടെ ഷൂസ് തിരികെ നല്‍കാത്ത പാക്ക് നടപടിയെ വിമര്‍ശിച്ചായിരുന്നു ഇത്. ഇതിനുശേഷം നൂറുകണക്കിന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ തജിന്ദറെ പിന്തുണച്ചും പാക്ക് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയും പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലേക്ക് ഷൂസ് അയച്ചു നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.