ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ടെലിക്കോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 2022 നകം 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനും 72,59,50,00,00,00 രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ നടത്താനും ദേശീയ ഡിജിറ്റല്‍ വാര്‍ത്താ വിനിമയ നയം ലക്ഷ്യമിടുന്നു.
അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ നിര്‍ദ്ദേശിക്കുന്ന നയത്തില്‍ 5ജിയും ഒപ്ടിക്കല്‍ ഫൈബര്‍ ലൈനുകളും ന്യായമായ നിരക്കില്‍ ലഭ്യമാക്കാനും വ്യവസ്ഥ ചെയ്യുന്നു.
കടത്തിലുഴലുന്ന ടെലിക്കോം മേഖലയെ രക്ഷിക്കാന്‍ സ്പെക്ട്രം നിരക്കുകള്‍ യുക്തിസഹമാക്കും. മുഴുവന്‍ പൗരന്മാര്ക്കും കുറഞ്ഞ നിരക്കില്‍ സെക്കന്‍ഡില്‍ 50 മെഗാബൈറ്റ് ഡേറ്റാ , 5 ജി സേവനം എന്നിവ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: