കൊച്ചി: നവ കേരള നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചാലഞ്ചിനോട് മുഖം തിരിക്കുന്നവരോട് മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ട്രോളി സംവിധായകന് അലി അക്ബര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനോട് മറ്റു ചില ചോദ്യങ്ങള്‍ കൂടി മക്കള്‍ ചോദിക്കുമെന്ന് ഫേസ്ബുക്കില്‍ അലി അക്ബര്‍ കുറിച്ചു. അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-
മക്കള്‍ ചോദിക്കും വകതിരിവില്ലാതെ ആരാണ് ഡാമുകള്‍ തുറന്നു വിട്ടത്?
ആരാണ് ഈ കൊലകള്ക്കുത്തരവാദി? ആരാണ് മലകള്‍ തുരക്കാന്‍ അനുമതി നല്‍കിയത്?
ആരാണ് നിലം നികത്താന്‍ സമ്മതിച്ചത്? ആരാണ് ആരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊന്നത്?
ആരാണ് അന്‍വറിനെയും ചാണ്ടിയെയും സംരക്ഷിച്ചത്?
മക്കള്‍ ചോദിക്കും ആരാണ് ദുരന്തമുഖത്തെ സഹായം അടിച്ചുമാറ്റിയത്. ആരാണ് ബക്കറ്റ് പിരിവിനൊപ്പം കടകള്‍ കൊള്ളയടിച്ചത്.??
മക്കള്‍ ചോദിക്കും ദുരന്തബാധിതര്‍ക്കുള്ള സഹായം ആരാ അനര്‍ഹര്‍ക്ക് നല്‍കിയത്?
മക്കള്‍ ചോദിക്കും മീശ പിരിച്ചുകാട്ടി എന്റെ അച്ഛന്റെ ശമ്ബളം മോഷ്ടിച്ചത്.. ആരാ?
മക്കള്‍ ചോദിക്കും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്ബോള്‍ ആരാണ് ആഡംബര ജീവിതം നയിച്ചത്…
ഒരുപാട് ചോദ്യം ചോദിച്ച് അവസാനം കുട്ടികള്‍ ചോദിക്കും ആരാണീ നെറികെട്ടവരെ ജയിപ്പിച്ച് അധികാരത്തില്‍ കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: