ആധാര്‍ വിധിയിലെ സുപ്രധാന കാര്യങ്ങള്‍; സിം എടുക്കാനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ വേണ്ട; പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നല്ലത്

Thursday 27 September 2018 2:34 am IST

1  ഭരണഘടനാപരമായി സാധു

2  മികച്ച ഏകീകൃത, സവിശേഷ തിരിച്ചറിയില്‍ സംവിധാനം, 

 3  ഡേറ്റാ സംരക്ഷിക്കാന്‍ മതിയായ 

 സുരക്ഷാ സംവിധാനമുണ്ട്.

4 ആധാറിന്റെ മറവില്‍

 പൗരന്മാരെ നിരീക്ഷണത്തിലാക്കുമെന്ന

   വാദം ശരിയല്ല

5 കൂടുതല്‍ സുരക്ഷ ഒരുക്കണം

6 ഡേറ്റാ ശേഖരിച്ചു വയ്ക്കുന്നതിന്റെ 

കാലാവധി  കുറയ്ക്കണം

7 ഡേറ്റാ സംരക്ഷിക്കാന്‍ ശക്തമായ നിയമം കൊണ്ടുവന്ന് അതിന്റെ പിന്‍വലം  കൂടി നല്‍കണം

8 ബാങ്ക് അക്കൗണ്ട് തുറക്കാനും മൊബൈല്‍ കണക്ഷനും സ്‌കൂള്‍ പ്രവേശനത്തിനും  ആധാര്‍ നിര്‍ബന്ധമാക്കരുത്

9 അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ ലഭിക്കുന്നില്ലെന്നും അവര്‍ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നില്ലെന്നും ഉറപ്പാക്കണം

10 സ്വകാര്യ കമ്പനികള്‍ക്ക്  ഇടപാടുകാരുടെ ആധാര്‍ വിവരങ്ങള്‍  വാങ്ങാന്‍ അധികാരമില്ല. ഇതിന് അവരെ സഹായിക്കുന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കി. 

11   നിയമത്തിലെ 33(2), 47, വകുപ്പുകളും  റദ്ദാക്കി.  ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാന്‍  അനുവദിക്കുന്ന വകുപ്പാണ് 33( 2). ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ആധാര്‍ അതോറിറ്റിക്ക് മാത്രമേ പരാതി സ്വീകരിക്കാനാവൂ എന്ന വകുപ്പാണ് 47. 

11 ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമായി അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്.  ഒന്നില്‍ വ്യക്തികളുടെ ബയോമെട്രിക്‌വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയാണ്, അത് അവിടെ തന്നെയുണ്ടാകും

13 വ്യാജ ആധാര്‍ ചമയ്ക്കാനാവില്ല. അത് സമാനതകളില്ലാത്ത തിരിച്ചറിയല്‍ മാര്‍ഗം കൂടിയാണ്.

14 ആധാര്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നു, അവര്‍ക്ക് ഒരു അസ്തിത്വം  നല്‍കുന്നു.

15 ആധാര്‍ പാനുമായി ബന്ധിപ്പിക്കണമെന്നത് 

 നിര്‍ബന്ധമാണ്.

16 ആധാറിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് നല്‍കിയിരുന്നത് 31 ഹര്‍ജികളാണ്.

17 ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതും ശരി

18 സിബിഎസ്ഇ, യുജിസി, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല.

19വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള അധികാരം ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം. 

ചന്ദ്രചൂഡിന്റെ  നിരീക്ഷണം

അഞ്ചംഗ  ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ്  ഡിവൈ ചന്ദ്രചൂഡ് വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ നടത്തി. 

1 ആധാര്‍ സ്വകാര്യതക്കുള്ള അകാശം ലംഘിക്കുന്നു. വ്യക്തികളുടെയും വോട്ടര്‍മാരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് ഇടനല്‍കിയേക്കാം.

2 ആധാറിനായി ശേഖരിച്ച ഡേറ്റാ ദുരുപയോഗം ചെയ്‌തേക്കാം. ഇതുപയോഗിച്ച് ജനങ്ങളെ നിരീക്ഷണത്തിലാക്കിയേക്കാം.

3 ബയോമെട്രിക് വിവരങ്ങളും ജനസംഖ്യാ വിവരങ്ങളും ശേഖരിക്കും മുന്‍പ് പൗരന്മാരുടെ അനുമതി വാങ്ങാനുള്ള സംവിധാനം ഇല്ല.

4 ആധാറിന് , ഒഴിവാക്കപ്പെടുകയെന്ന ഗുരുതരമായ പ്രശ്‌നം ഉണ്ട്.  ആനുകൂല്യങ്ങള്‍ക്കുള്ള അവകാശം ആധാറിനെ അടിസ്ഥാനമാക്കിയാകരുത്.

5 ആധാര്‍ മൊത്തത്തില്‍ ഭരണഘടനാവിരുദ്ധമാണെന്ന പരാതിക്കാരുടെ വാദം അംഗീകരിച്ചു

6 എല്ലാ പദ്ധതികളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ആധാറില്ലതെ ഇന്ത്യയില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്.

7 ആധാര്‍ ധനബില്ലായി അവതരിപ്പിച്ചത് തെറ്റ്

അനിവാര്യമായവ

1 പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം

2  ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നിര്‍ബന്ധം

3 സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ചേരാനും സബിസിഡികള്‍ നേടാനും ആധാര്‍ നിര്‍ബന്ധം

ആധാര്‍

വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന 12 അക്ക നമ്പര്‍. 2009 ജനുവരിയില്‍ സ്ഥാപിച്ച യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത്  നടപ്പാക്കുന്നത്.  ലോകത്തേറ്റവും വലിയ ബയോമെട്രിക് സംവിധാനം.

സബ്‌സിഡികള്‍ ലഭിക്കാനും കേന്ദ്രപദ്ധതികളില്‍ ചേരാനും അവയുടെ ആനുകൂല്യങ്ങള്‍ നേടാനും  ആധാര്‍ നിര്‍ബന്ധമാണ്. മികച്ച ഏകീകൃത തിരിച്ചറിയല്‍ സംവിധാനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.