ജസ്റ്റിസ് എകെ സിക്രി വിധിഎഴുതി; അശോക് ഭൂഷണ്‍ അനുകൂലിച്ചു

Thursday 27 September 2018 2:35 am IST

ആധാര്‍ സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലു പേരും ആധാറിനെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, എ അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിനുള്ളത്.ജസ്റ്റിസ് സിക്രിഎഴുതിയ വിധി അദ്ദേഹം  വായിച്ചു. മറ്റു രണ്ടു പേരും അത് അംഗീകരിച്ചു. അശോക് ഭൂഷണ്‍ പ്രത്യേകം വിധി എഴുതി വായിച്ചെ ങ്കിലും അദ്ദേഹവും ആധാറിന്റെ സാധുത അംഗീകരിച്ചു. മറ്റു മൂന്നു പേരുടെയും അഭിപ്രായം തന്നെയാണ് തനിക്കുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ ഡിവൈ ചന്ദ്രചൂഡ് വ്യത്യസ്ഥമായ നിരീക്ഷണങ്ങളാണ് നടത്തിയത്. സ്വന്തം വിധി അദ്ദേഹം തന്നെ വായിച്ചു. 

വിധി അംഗീകാരം;രവിശങ്കര്‍ പ്രസാദ്

ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധി സദ്ഭരണത്തിനും സാധാരണക്കാരെ ശാക്തീകരിച്ചതിനും ലഭിച്ച അംഗീകാരമാണ്.

കേന്ദ്രത്തിന്റെ വന്‍വിജയം ബിജെപി

വിധി കേന്ദ്രസര്‍ക്കാരിന്റെ വലിയ വിജയമാണെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. ആധാര്‍ പാര്‍പ്പെട്ടവര്‍ക്ക് കരുത്തു പകര്‍ന്നുവെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശം, ഇടനിലക്കാര്‍ക്ക് പോകാതെ അവരവരുടെ കീശകളില്‍ നേരിട്ട് എത്തിക്കണമെന്നതാണ് മോദി സര്‍ക്കാരിന്റെ ആഗ്രഹം. 

പുരോഗമനാത്മക വിധി; അമിതാഭ്കാന്ത്,  നിതി ആയോഗ് മേധാവി

വിധി പുരോഗമനാത്മകവും മികച്ചതുമാണ്. ഇത്  രാജ്യത്തെ കാര്യശേഷി വര്‍ദ്ധിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.