നടപടികള്‍ ലൈവായി നെറ്റില്‍; സുപ്രീം കോടതിയില്‍ നവയുഗപ്പിറവി

Thursday 27 September 2018 2:37 am IST

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠം ഇന്നലെ ചരിത്രം കുറിച്ചു. നീതിന്യായ രംഗത്ത് നവയുഗപ്പിറവി സൂചിപ്പിച്ച് ഇന്നലെ സുപ്രീം കോടതി നടപടികള്‍ ലൈവായി ഇന്റര്‍നെറ്റില്‍ കാണിക്കാന്‍ അനുമതി നല്‍കി. കോടതി നടപടികളില്‍ സുതാര്യത കൊണ്ടുവരാനും പൊതുതാല്പ്പര്യം സംരക്ഷിക്കാനും  ഇത് ഉപകരിക്കും. കോടതി വ്യക്തമാക്കി. സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. ഭരണഘടനാപരമായ കേസുകള്‍ ലൈവായി ഇന്റര്‍നെറ്റില്‍ കാണിക്കാന്‍( ലൈവ് സ്ട്രീമിങ്ങ്) അനുമതി നല്‍കി കോടതി പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇതുമായി ബന്ധപ്പെട്ട കേസില്‍ വിധി മാറ്റിവച്ചിരുന്നു. അതാണ് ഇന്നലെ പുറപ്പെടുവിച്ചത്. കോടതിമുറികള്‍ തുറന്നതാക്കാനാണ് ഈ വിധി.

ഭരണഘടനാപരമായി പ്രധാന്യമുള്ള,  ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ കേസുകള്‍ ലൈവായി ഇന്റര്‍നെറ്റില്‍ കാണിക്കുന്നതിനെ കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുകൂലിച്ചിരുന്നു. ലൈവ് സ്ട്രീമിങ്ങിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല. ആദ്യം തുടങ്ങട്ടെ, എന്നിട് എങ്ങനെ അത് പോകുന്നുവെന്ന് നോക്കാം. ഇത് പൈലറ്റ് പദ്ധതി മാത്രം. പതുക്കെ മെച്ചപ്പെടും. കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.