റഫാല്‍ കരാര്‍ രണ്ട് സര്‍ക്കാരുകള്‍ക്കിടയിലുള്ള വിഷയം മാത്രം: ഇമ്മാനുവല്‍ മാക്രോണ്‍

Thursday 27 September 2018 2:37 am IST

ന്യൂദല്‍ഹി: റഫാല്‍ കരാര്‍ രണ്ട് സര്‍ക്കാരുകള്‍ക്കിടയിലുള്ള വിഷയം മാത്രമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. താന്‍ അധികാരമേല്‍ക്കുന്നതിന് മുമ്പാണ് 36 യുദ്ധ വിമാനങ്ങള്‍ക്കുവേണ്ടിയുള്ള ഉടമ്പടിയില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചത്.

യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. റഫാല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കുന്നതിന്  ഇന്ത്യന്‍ സര്‍ക്കാര്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫ്രാന്‍സുമായോ ഡസോള്‍ട്ടുമായോ സംസാരിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

വാണിജ്യബന്ധത്തിലുപരി നയതന്ത്രപരമായ കൂട്ടുകെട്ടായതിനാല്‍ ഇന്ത്യയുമായുള്ള റഫാല്‍ ഇടപാട് തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതേ നിലപാടാണ് തനിക്കും എന്നും മാക്രോണ്‍ പറഞ്ഞു. ഡസോള്‍ട്ട് ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലും 36 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യ, ഫ്രാന്‍സ് സര്‍ക്കാരുകള്‍ക്കിടയിലുള്ള വിഷയം മാത്രമാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.