കൊച്ചി: തിരൂര്‍ റെയില്‍വേ സ്റ്റേഷന്, ‘തുഞ്ചത്ത് എഴുത്തച്ഛന് നഗര്‍’ എന്ന് പേരുമാറ്റണമെന്ന് റിച്ചാര്‍ഡ് ഹേ എം.പി. കേരളത്തിലെ റെയില്‍യാത്രാ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്. കെ. കുലശ്രേഷ്ഠയ്ക്ക് നല്കിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിലോടുന്ന ട്രെയിനുകളില്‍ യാത്രയ്ക്ക് ഉതകാത്ത പഴയ കോച്ചുകളാണുള്ളതെന്നും പുതിയ കോച്ചുകള്‍ സ്ഥാപിക്കണമെന്നതും അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി. വനിതാ കംപാര്‍ട്ടുമെന്റുകളില്‍ വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുക, റെയിവേയുടെ സ്ഥലം കൈയേറുന്നത് തടയുക, കായംകുളം ആലപ്പുഴ കോട്ടയം പാത ഇരട്ടിപ്പിക്കല്‍ ത്വരിതപ്പെടുത്തുക, വടക്കന്‍ കേരളത്തിലും മെമു, ഡെമു സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: