കൊച്ചി: വിജിലന്‍സ് പരിശോധനയില്‍ കണ്‍സ്യൂമര്‍ഫെഡില്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലാഭത്തിലായ കണ്‍സ്യൂമര്‍ഫെഡിനെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അധികാരത്തില്‍ വന്നശേഷം സുതാര്യമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്രീകൃത വാങ്ങല്‍ മുഴുവന്‍ ഇ-ടെണ്ടറിലൂടെയാക്കി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി.എം. ഇസ്മയില്‍, കെ.വി. കൃഷ്ണന്, എംഡി ഇന്ചാര്ഡജ് എ. സഹദേവന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: