കണ്ണൂര്‍: ജയിലില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് വടകര നാര്‍ക്കോട്ടിക് പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പോലീസിനെ അക്രമിച്ച മയക്ക് മരുന്നുകേസ് പ്രതിയെ എടക്കാട് പോലീസ് ജയിലിലെത്തി അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി തറമ്മല്വീട്ടില് അറാഫത്തിനെയാണ് എടക്കാട് എസ്ഐ പുരുഷോത്തമന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തടവുപുള്ളി നമ്പര്‍ 970 ആണ് അറാഫത്ത്. ഇയാളെ ജയിലില്‍ അറസ്റ്റ് ചെയ്യാന്‍ തലശ്ശേരി എസിജെഎം കോടതി കഴിഞ്ഞ ദിവസം പോലീസിന് അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ ജൂലൈ 2 ന് രാവിലെയാണ് കണ്ണൂര്‍ ജയിലില്‍ നിന്നും 6250 പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുന്നതിനിടയില് ചെമ്പിലോട് ചാലക്കടുത്ത് വച്ച് പ്രതി അറാഫത്ത് അക്രമാസക്തനായത്. ബീഡി വാങ്ങി നല്കാന് വിസമ്മതിച്ച അകമ്പടി പൊലിസുകാരായ ഷൈജു, ഷിജിന് എന്നിവരെ ദേഹോപദ്രവം ഏല്പിച്ചുവെന്നാണ് കേസ്. ഷൈജുവിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 332, 353, 294, 506 വകുപ്പില്‍ അറാഫത്തിനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: