കണ്ണൂര്‍: നിയമം ലംഘിച്ചോടിയ കടമ്പൂര് സ്കൂളിന്റെ അഞ്ച് ബസ്സുകള്‍ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. െ്രെഡവര്‍മാര്‍ക്കും വാഹന ഉടമക്കുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ എസ്പിയുടെ അടിയന്തിര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എസ്ഐ പുരുഷോത്തമന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് സ്കൂള്‍ ബസ്സുകള്‍ പിടികൂടിയത്. അമ്പതോളം കുട്ടികളെ കയറ്റി ഓടാന്‍ പെര്‍മിറ്റുള്ള ബസ്സുകളില്‍ ഓരോന്നിലും 140 ലേറെ കുട്ടികളെ കുത്തിനിറച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ സ്കൂളിന് മുന്നില്‍ ഇറക്കിയ ശേഷമാണ് ബസ്സുകള്‍ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: