കാന്‍ബറ: പായ്വഞ്ചിയോട്ട മത്സരത്തില്‍ പരിക്കേറ്റ് ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ കഴിയുന്ന കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് മൗറീഷ്യസിലേക്ക് മാറ്റും. ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സത്പുര ഇന്ന് ആംസ്റ്റര്ഡാമിലെത്തും. തുടര്‍ന്ന് നേവി ഉദ്യോഗസ്ഥര്‍ അഭിലാഷ് ടോമിയുമായും ആശുപത്രി അധികൃതരുമായും സംസാരിച്ച് അഭിപ്രായം തേടിയ ശേഷമാണ് മൗറീഷ്യസിലേക്ക് മാറ്റുകയെന്ന് നാവികസേനാ വക്താവ് ഡി.കെ. ശര്‍മ അറിയിച്ചു.
മൗറീഷ്യസിലേക്ക് മാറ്റിയാലും നാവിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും ചികിത്സ നടത്തുക. മൗറീഷ്യസിലെ മെഡിക്കല്‍ ചെക്ക്അപ് കഴിഞ്ഞതിനു ശേഷം അനുവാദം ലഭിച്ചാല്‍ ഇന്ത്യയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും നാവികസേനാ വക്താവ് അറിയിച്ചു.
ആംസ്റ്റര്‍ഡാമില്‍ ചികിത്സയിലുള്ള അഭിലാഷ് ടോമിയുമായി വൈസ് അഡ്മിറല്‍ അജിത് കുമാര്‍ പി. സംസാരിച്ചുവെന്നും സാരമായ പരിക്കുകളേ ഉള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനമാര്‍ഗം അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് മാറ്റാനുള്ള സൗകര്യമില്ലാത്തതിനാല്‍ കടല്‍മാര്‍ഗം മാത്രമേ എത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇതിന് മൂന്നു ദിവസം വേണ്ടിവരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 3000 കീ.മി അകലെ വെച്ച് നാവികന് സഞ്ചരിച്ചിരുന്ന തുരീയ എന്ന പായ്വഞ്ചി അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: