അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം; സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍

Wednesday 26 September 2018 6:40 pm IST

 

കണ്ണൂര്‍: തളിപ്പറമ്പ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഏകപക്ഷീയമായ ട്രാഫിക് പരിഷ്‌കരണ നടപടികള്‍ പിന്‍വലിക്കണമെന്ന് കണ്ണൂര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ട്രാഫിക് പരിഷ്‌കരണം കൊണ്ടുവന്നാല്‍ അന്ന് മുതല്‍ പണിമുടക്ക് സമരം നടത്തും. 

ബസ്സുടമസ്ഥ സംഘടനകളെയും തൊഴിലാളി സംഘടനാ നേതാക്കളെയും ഒഴിവാക്കി വ്യാപാരി വ്യവസായി സംഘടനാ നേതാക്കളെ ്യുമാത്രം ക്ഷണിച്ചാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ ട്രാഫിക്ക് പരിഷ്‌ക്കരണം നടത്താന്‍ തീരുമാനിച്ചതെന്ന് കണ്ണൂര്‍ ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യോഗ തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പയ്യന്നൂര്‍ ഭാഗത്തേക്കും ആലക്കാട് ശ്രീകണ്ഠപുരം ഭാഗത്തേക്കും പോകുന്ന ബസ്സുകള്‍ മുഴുവന്‍ നിര്‍ത്തിയിടാന്‍ ബസ്സുടമസ്ഥ സംഘടനകളും ബസ് തൊഴിലാളി യൂണിയനും സംയുക്ത സമിതി യോഗം വിളിച്ച് ചേര്‍ത്ത് തീരുമാനിച്ചിരിക്കുകയാണ്. 

കഴിഞ്ഞ 11 മാസമായി ഗതാഗതക്കുരുക്കില്ലാതെ ചിറവക്ക് വഴി സുഗമമായി നടക്കുന്ന സര്‍വ്വീസിന് പകരം വ്യാപാരി വ്യവസായി സമിതിയുടെ ഇംഗിതത്തിന് മാത്രം വഴങ്ങി വീണ്ടും മാര്‍ക്കറ്റ് റോഡിലൂടെ സര്‍വ്വീസ് നടത്താന്‍ തീരുമാനിക്കുകക്കായിരുന്നു. നിലവില്‍ റോഡ് ബ്ലോക്കില്ലാതെ യാത്രക്കാരും ബസ്സുടമകളും തൊഴിലാളികളും മാത്രമല്ല പൊലീസ് ഉദ്യോസ്ഥരും സന്തുഷ്ടരാണ്. ഈ പശ്ചാത്തലത്തില്‍ ഏകപക്ഷീയമായി നിയമങ്ങളെ കാറ്റില്‍പ്പപറത്തി വ്യാപാരികളെ മാത്രം ക്ഷണിച്ച് തീരുമാനിച്ചത് ജനാധിപത്യപരമായി തെറ്റാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ.നാരായണന്‍, കെ.കെ.ശ്രീജിത്ത്, എം.വി.വത്സലന്‍, രാജു കുമാര്‍ കരുവാരത്ത്, വി.വി.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.