കണ്ണൂര്‍: ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അധിക സമയ നിയന്ത്രണം പിന്‍വലിക്കുക, അന്യസംസ്ഥാന രജിസ്ട്രേഷന് വണ്ടികളുടെ കടന്ന് കയറ്റം കാരണം കേരളത്തില്‍ രജിസ്ട്രേഷന് നടത്തിയ ജെസിബി ഉള്‍പ്പെടെയുള്ള വാഹന ഉടമകളുടെ തൊഴില്‍ നഷ്ട്ടപ്പെടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയില്‍ സൂചന പണിമുടക്കും കളക്ട്രേറ്റ് മാര്‍ച്ചും നടത്തും. ആവശ്യങ്ങള്‍ക്ക് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ജോര്‍ജ്ജ്കുട്ടി വാളുവെട്ടിക്കല്‍, അബ്ദുള്‍ ഖാദര്‍, കെ.കെ.മമ്മു, തറമ്മല്‍ മനോഹരന്, പി.രൂപേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: