കല്‍പ്പറ്റ: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ എക്സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ 1,54,95,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. പണം കടത്തിയ താമരശ്ശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി.പി. മുജീബ് (37), അബ്ദുള്‍ ഖാദര്‍ (30) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
കെ.എല്‍ 55 കെ 6569 നമ്പറിലുള്ള ദോസ്ത് എന്ന പേരുള്ള വാഹനത്തിലാണ് പണം കടത്തിയത്. വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ അറയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരിന്നത്. ബെംഗളൂരുവില്‍ നിന്നും അടിവാരം, കൊടുവള്ളി ഭാഗങ്ങളില്‍ നല്‍കാനായെത്തിച്ച പണമാണിതെന്നാണ് വിവരം. എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഡി. സുരേഷ്, ജി. അനില്‍കുമാര്‍, സിഇഒമാരായ സന്തോഷ് കൊമ്പ്രാന്കണ്ടി, എ.ടി.കെ. രാമചന്ദ്രന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: