കോട്ടയം: കേന്ദ്രസര്‍ക്കാറിന്റെ ബൃഹത് ചികിത്സാപദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പിലാക്കാതെ മുഖംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്ഹമാകണെന്ന് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് അഡ്വ. ജി. രാമന്‍നായരും, ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടനും അഭിപ്രായപ്പെട്ടു.
സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും ഗുണകരമായ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മിക്ക കേന്ദ്ര പദ്ധതിയുടേയും കാര്യത്തില്‍ കേരളം നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. ഇതുമൂലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടം വലുതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ല, പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: