കണ്ണൂര്‍: കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടന്ന ജില്ലാ ബധിരമൂക കായികമേളയില്‍ ചാവറ നിവാസ് ഇരിട്ടി ജേതാക്കളായി. ചാവറ നിവാസ് ഇരിട്ടി 274 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം നേടിയത്. തളിപ്പറമ്പ് ഡോണ്‍ബോസ്കോ 255 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രണ്ട് സ്കൂളുകളില്‍ നിന്നായി 130ഓളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി പ്രത്യുന്‍, ഷിന്റോ, ഡോണ്‍ ജോജി, അശ്വിന് കുമാര്‍, എബിന് സമദ്, ജിന്‍ഷ, ഗ്രീഷ്മ, അനഘ, ഫാത്തിമത്തുല്‍ ഫിദ, റിംജ, മറിയ സജി എന്നിവര്‍ വ്യക്തിഗത ചാംപ്യന്മാരായി. കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡഫിന്റെ സംഘാടക സമിതി ചെയര്മാന് എം. രാഘവന് പതാക ഉയര്‍ത്തിയതോടെയാണ് കായിക മേള ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: