കൊച്ചി: കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. കമ്മിഷന് നേടുന്നതിന് വേണ്ടിയാണ് ലോബി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതി അട്ടിമറിച്ചാല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ മുന്നേറ്റം ഉണ്ടാകുമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: