കൊച്ചി: സച്ചിന് തെന്‍ഡുല്‍ക്കര്‍ ഉപേക്ഷിച്ച ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേറ്റി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ജേഴ്സി പ്രകാശന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
പുതിയ സീസണ് തൊട്ടു മുമ്പായി ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സച്ചിന് കൈവിട്ടത് മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ വരവ് നിരാശയില്‍ നിന്നും ആരാധകരെ കൈപിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് ഉടമസ്ഥര്‍. ആദ്യ സീസണ് മുതല്‍ ടീമിന്റെ സഹഉടമയായിരുന്ന സച്ചിന് തന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. നിലവില്‍ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമകള്‍. 29ന് കൊല്‍ക്കത്തയില്‍ എടികെക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: