ദുബായ്: ഇന്ത്യയെപ്പോലൊരു ടീമുമായി സമിനില പിടിക്കുന്നത് വിജയത്തിന് തുല്യമാണെന്ന് അഫ്ഗാനിസ്ഥാന് ടീം ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന് മത്സരം ‘ടൈ’ ആയശേഷം സംസാരിക്കുകയായിരുന്നു അസ്ഗര്‍.
ഇന്ത്യയുമായി സമനില പിടിക്കുന്നത് ജയിച്ചതിന് തുല്യമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയലക്ഷ്യം പിന്തുടര്ന്ന് വിജയം നേടിയതാണ്. പക്ഷെ ഞങ്ങള്‍ അവരെ പിടിച്ചുനിര്‍ത്തി. ഇത്തരം ടൈറ്റ് മത്സരങ്ങള്‍ ആരാധകര്‍ക്കും നല്ലതാണ്.
സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും തോറ്റ ശേഷമാണ് അഫ്ഗാനിസ്ഥാന് ഇന്ത്യക്കെതിരെ പോരിനിറങ്ങിയത്. ശക്തമായ കളി പുറത്തെടുത്ത അവര്‍ ഇന്ത്യയെ സമനിലയില്‍ തളയ്ക്കുകയയും ചെയ്തു.
മുഹമ്മദ് ഷഹ്സാദിന്റെ സെഞ്ചുറിയില്‍ അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റിന് 252 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അമ്പാട്ടി റായ്ഡുവും (57), കെ.എല്‍. രാഹുലും (60) ആദ്യ വിക്കറ്റില്‍ 110 റണ്‍സ് നേടി മികച്ച തുടക്കം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: