ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇറാൻ

Thursday 27 September 2018 10:06 am IST

ടെഹ്‌റാന്‍: ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ്. ഇറാനില്‍നിന്നുള്ള സാമ്പത്തിക സഹകരണവും എണ്ണ ഇറക്കുമതിയും തുടരും. സാമ്പത്തിക സഹകരണത്തിനു പുറമേ കൂടുതല്‍ മേഖലയിലേക്ക് ഉഭയകക്ഷി ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗതം, ഷിപ്പിങ്ങ് തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും മികച്ച സഹകരണമാണെന്നും, ചാബഹറിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി സമഗ്രമായ ഊര്‍ജ സഹകരണമുണ്ടെന്നും, ഇന്ത്യയുടെ വിശ്വസനീയമായ ഊര്‍ജ സ്രോതസാണ് ഇറാനെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.