ന്യൂദല്‍ഹി: തന്നെ രക്ഷപ്പെടുത്തിയവര്‍ക്ക് നന്ദി അറിയിച്ച് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമി. നാവികനെന്ന നിലയില്‍ ലഭിച്ച പരിശീലനവും തുഴച്ചിലിലുള്ള പ്രാവീണ്യമാണ് രക്ഷപ്പെടാന്‍ തുണയായതെന്നും അഭിലാഷ് ടോമി പ്രതികരിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ചികിത്സയില്‍ തുടരുന്ന അഭിലാഷ് ടോമിയുടെ ചിത്രം നാവികസേനയാണ് പുറത്തുവിട്ടത്.
അവിശ്വസനീയമായ വിധത്തില്‍ കടല്‍ അശാന്തമായിരുന്നു. പ്രകൃതിയുടെ കരുത്തിനോട് പൊരുതിയാണ് താനും പായ് വഞ്ചിയും പിടിച്ചുനിന്നത്. പായ്വഞ്ചിയില് സഞ്ചരിച്ചുള്ള പരിചയവും നാവിക സേനയില്‍ നിന്നും ലഭിച്ച വിദഗ്ദ്ധ പരിശീലനവുമാണ് പ്രതിസന്ധിയില്‍ തുണയായത്. ഇന്ത്യന്‍ നാവിക സേനയോടും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരോടും ഉള്ളു നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അഭിലാഷ് ടോമി പറയുന്നു.
ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരതരമല്ലെന്ന് എക്സ്റേ ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ് സത്പുര വെള്ളിയാഴ്ചയോടെ ദ്വീപിലെത്തും. തുടര്‍ന്ന് അഭിലാഷിനെ മൗറീഷ്യസിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: