ന്യൂദൽഹി: ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അഭിനന്ദനം. എല്ലാ ഭാരതീയനും ഏറെ അഭിമാനിക്കാൻ ഉതകുന്ന മുഹൂർത്തമാണിതെന്നും അമിത് ഷാ വ്യക്തമാക്കി.
പരിസ്ഥിതിയെ മികച്ച രീതിയിൽ പരിവർത്തനം നടത്താൻ ശ്രമിച്ചവർക്ക് നൽകിയ അംഗീകാരമാണ് ഈ ബഹുമതിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണും അവാർഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: