കൊല്ലം: കുരുക്ഷേത്ര ബുക്സ് തയാറാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സാം വാറിയേഴ്സ് എന്ന പുസ്തകം മാതാ അമൃതാനന്ദമയി ദേവി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നല്കി പ്രകാശനം ചെയ്തു. വള്ളിക്കാവ് അമൃതപുരിയില്‍ നടക്കുന്ന അമ്മയുടെ ജന്മദിനാഘോഷവേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതീയ യുവതയ്ക്കായി തയാര്‍ ചെയ്ത പുസ്തകമാണിത്. ലളിതവും പരസ്പര ആശയവിനിമയം നടത്തുന്ന രീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തില്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ധത്തില്‍ നിന്നും മുക്തമാക്കുന്ന 25 മന്ത്രങ്ങളാണുള്ളത്. ഓരോ മന്ത്രത്തിന് ശേഷവും നിരവധി രസകരങ്ങളായ ആക്ടിവിറ്റികളുമുണ്ട്. ഇതിനെ പുസ്തകത്തിലൂടെയും നരേന്ദ്രമോദി ആപ്പിലെ എക്സാം വാറിയേഴ്സ് മൊഡ്യൂള്‍ വഴിയും ചെയ്യാന്‍ സാധിക്കും.
വിദ്യാര്‍ത്ഥികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ആസനങ്ങളും പ്രാണായാമങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയത്തിനൊപ്പം ജീവിത വിജയത്തിനും ഉപയോഗപ്രദമാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: