നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കും: പിണറായി

Thursday 27 September 2018 6:09 pm IST
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് നമ്ബി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു.

തിരുവനന്തപുരം: ചാരക്കേസില്‍ ഇരയാക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസിന്റെ അന്വേഷണത്തില്‍ വീഴ്ച പരിശോധിക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സെന്തിലിനെ നിയമിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കുവാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചു. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ 10 മലയാളി താരങ്ങളാണ് ജേതാക്കളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.