കോട്ടയം: റബ്ബറുത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷന് ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിങ് കണ്ട്രീസ് (എഎന്‍ആര്‍പിസി)യില്‍ മ്യാന്മാര് അംഗമായി.
പ്രകൃതിദത്ത റബ്ബറുത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ എഎന്‍ആര്‍പിസി 1970 ലാണ് സ്ഥാപിതമായത്. ഇന്ത്യക്ക് ഈ സംഘടനയില്‍ 1975 മുതല്‍ അംഗത്വമുണ്ട്. ഇപ്പോള്‍ മ്യാന്മാര് ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.
ഈ വര്‍ഷത്തെ എഎന്‍ആര്‍പിസി യോഗങ്ങള്‍ക്ക് തായ്ലന്ഡ് ആണ് ആതിഥേയത്വം വഹിക്കുന്നത്. എഎന്‍ആര്‍പിസി അസംബ്ലിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും വാര്‍ഷിക റബ്ബര്‍ കോണ്‍ഫറന്‍സും ഒക്ടോബര്‍ 8 മുതല്‍ 13 വരെ നോര്‍ത്ത് തായ്ലന്ഡിലെ ചിയാങ് റായിയില്‍ നടക്കും.
അംഗങ്ങളായ 13 രാജ്യങ്ങളുടെ പ്രതിനിധികളെ കൂടാതെ അംഗങ്ങളല്ലാത്ത ചില രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഡാപ്റ്റിങ് ഫോര്‍ എമര്‍ജിങ് മെഗാ ട്രെന്‍ഡ്സ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റബ്ബര്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ എട്ടിനാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: