എച്ച്പിയുടെ പുതിയ ലാപ്‌ടോപ് വിപണിയില്‍

Friday 28 September 2018 1:02 am IST

കൊച്ചി: എച്ച്പിയുടെ പവലിയന്‍ എക്‌സ് 360 സിഡി 0055ടി എക്‌സ് ലാപ്‌ടോപ് കേരള വിപണയില്‍. എച്ച്പി എക്‌സ് 360 സിഡി വിഭാഗത്തിലെ സിഡി 0055ടി എക്സിന് 14 ഇഞ്ച് മൈക്രോ എഡ്ജ് ബെസലോടുകൂടിയ ഫുള്‍ എച്ച്ഡി എല്‍ഇഡി ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. ടച്ച് സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. 

360 ഡിഗ്രി മടക്കാന്‍ ശേഷിയുള്ള ലാപ്‌ടോപ്പ്  ടെന്റ്, സ്റ്റാന്‍ഡ്, ടാബ്ലറ്റ് എന്നീ വിവിധ മോഡുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യുവാന്‍ സഹായിക്കുന്നതരത്തില്‍ ഫിംഗര്‍പ്രിന്റ് റീഡറും ഒരുക്കിയിട്ടുണ്ട്.

വിന്‍ഡോസ് ഇങ്കിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആക്റ്റീവ് പെന്‍ ഉപയോഗിച്ച് ഒരു പേപ്പറും പേനയും എന്ന പോലെ സ്റ്റിക്കിനോട്ട്, സ്‌കെച്ച് പാഡ്  എന്നീ ആപ്പുകളില്‍ എഴുതാനും വരയ്ക്കാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.