യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് അവാര്‍ഡ്: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഫൈനലില്‍

Friday 28 September 2018 1:07 am IST

കൊച്ചി: ഈ വര്‍ഷത്തെ യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് പുരസ്‌കാരത്തിനുള്ള  ഫൈനല്‍ റൗണ്ടിലേയ്ക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും. സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി വിപുലീകരിച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന യുറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡില്‍ ഒരു ലക്ഷം യൂറോയാണ് ഒന്നാം സമ്മാനം. ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 23 ലക്ഷം വനിതകളെ ടാബ് അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാക്കിയതാണ് ഇസാഫിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയതെന്ന് ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് പറഞ്ഞു.

ഐവറികോസ്റ്റിലെ അഡ്വാന്‍സ് സി.ഐ, ഖസാക്കിസ്ഥാനിലെ കെഎംഎഫ് എന്നിവരാണ് ഫൈനലില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍. പത്ത് സെമിഫൈനലിസ്റ്റുകളുടെ പട്ടികയില്‍ നിന്നും വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക സമിതിയാണ് മൂന്ന് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. അടുത്തമാസം 15ന് ലക്‌സംബര്‍ഗില്‍ നടക്കുന്ന യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് വീക്കില്‍ വിജയിയെ പ്രഖ്യാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.