സ്വകാര്യഭൂമിയിലെ തടി ഉല്‍പ്പാദനം: അപേക്ഷ ക്ഷണിച്ചു

Friday 28 September 2018 1:08 am IST

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ തടി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായം നല്‍കുന്നു. 

തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 50 മുതല്‍ 200 തൈകള്‍ വരെ നട്ടുവളര്‍ത്തുന്നവര്‍ക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ) ധനസഹായം ലഭിക്കും.

കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുകളില്‍ നിന്നും, വനം വകുപ്പിന്റെ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ.് പൂരിപ്പിച്ച അപേക്ഷകള്‍ 2018 ഒക്‌ടോബര്‍ 15 നകം സോഷ്യല്‍ഫോറസ്ട്രി അസി. കസര്‍വേറ്റര്‍/റെയിഞ്ച്ഓഫീസര്‍ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്. തിരുവനന്തപുരം-0471-2360462,9447979135, കൊല്ലം - 0474-2748976, 9447979132, പത്തനംതിട്ട- 0468-2243452, 9447979134, ആലപ്പുഴ - 0477-2246034, 9447979131, കോട്ടയം- 0481-2310412, 9447979133, ഇടുക്കി- 0486-2232505,9447979142, എറണാകുളം-0484-2344761,9447979141,തൃശൂര്‍- 0487-2320609,9447979144, പാലക്കാട് - 0491-2555521, 9447979143, മലപ്പുറം - 0483-2734803,9447979154, കോഴിക്കോട് - 0495-2416900, 9447979153, വയനാട് - 0493-6202623, 9447979155, കണ്ണൂര്‍-0497-2705105, 9447979151, കാസര്‍ഗോഡ് - 0499-4255234, 9447979152.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.