കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള വീട്ടമ്മയുടെ പരാതിയില്‍ നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. കറപ്പന് രാജിവെച്ചു. സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ബിജെപിയും യുഡിഎഫും പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജി വെച്ചത്.
സിഐടിയു അംഗമായ കറപ്പന് എസ്സി സംവരണസീറ്റില്‍ മത്സരിച്ച് ജയിച്ചാണ് പ്രസിഡന്റായത്. സിപിഎം പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിതല നടപടികളുണ്ടായിരിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇന്നലെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സി.ആര്. കറപ്പനെതിരെ ആരോപണവുമായി വീട്ടമ്മ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് വീട്ടമ്മയുടെ മൊഴി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വീട് നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ ചെയ്ത് തരുന്നതിനായി പ്രസിഡന്റിനെ സമീപിച്ചപ്പോള്‍ മുതല്‍ തന്നോട് ലൈംഗിക ചുവയോടെയാണ് പ്രസിഡന്റ് പെരുമാറിയിരുന്നതെന്നും വീട്ടമ്മ പരാതിപ്പെടുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ പോലീസ് കറപ്പനെതിരെ, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടക്കല്‍, വധഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: