കൊച്ചി: ഫോട്ടോകളില്‍ കൃത്രിമം കാണിച്ച് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയൂടെ സഹോദരി കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തന്റെ മകന്റെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കാലടി എസ്ഐക്കാണ് പരാതി നല്‍കിയത്. ഈ ഫോട്ടോകള്‍ ബിഷപ്പിനെതിരായ കേസില്‍ തെളിവുകളായി ശേഖരിച്ചിട്ടുള്ളതാണെന്നും മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തലേദിവസമാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വാദിക്കുന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ കൈവശം ഈ ഫോട്ടോകള്‍ എത്തിയതായും ഇതില്‍ കൃത്രിമം നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഫോട്ടോകള്‍ എടുത്ത സ്റ്റുഡിയോക്കാരന്റെ മൊഴി കാലടി പോലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: